ദോഹ, സെപ്റ്റംബർ 18: എഞ്ചിനീയേഴ്സ് ഫോറം ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഞ്ചിനീയേഴ്സ് ഡേ 2026 ആഘോഷം സെപ്റ്റംബർ 18-ന് ദോഹ അൽ മെസ്സില ബാൾറൂമിൽ വിവിധ പരിപാടികളോടെ നടന്നു. “Engineered Urban Life: Smart, Sustainable, Human” എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ എഞ്ചിനീയേഴ്സ് ഡേ ആഘോഷം.
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി ഡോ. ......
കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാരിയർ ഹർജി നൽകിയത്.......
പാലെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് പശുവിൻപാലാണ്. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ആട്ടിൻപാലിനും ഏറെ പ്രത്യേകതകളുണ്ടെന്നാണ് വിവിധ പോഷകശാസ്ത്ര വിവരങ്ങൾ സൂചിപ്പിക്കുന്നത്. ......
അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (19 സെപ്തംബർ 2026) കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് സുരേഷ് ആർ. ......
കോഴിക്കോട്: കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങൾ പുനരുപയോഗിക്കാവുന്ന ഊർജത്തിലേക്ക് കൂടുതൽ സജീവമായി നീങ്ങുന്നതിനിടെ, Brocade India Polytex, HiLITE Business Park, HiLITE Boulevard, Camerry Ice Creams എന്നിവ Eallisto Energies-മായി സൗരോർജ പദ്ധതികൾക്കായി സഹകരിക്കുന്നു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുമായി പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സഹകരണം കോഴിക്കോട് എലിസ്റ്റോ എനർജീസിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ പദ്ധതികളിലൂടെ പ്രതിവർഷം ഏകദേശം 40 ലക്ഷം യൂണിറ്റ് ശുദ്ധ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി പ്രതിവർഷം ഏകദേശം 2,700 ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനും സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
വ്യവസായ നിർമ്മാണം, വാണിജ്യ അടിസ്ഥാനസൗകര്യം, ഭക്ഷ്യനിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ......
കൊച്ചി: അർഹരായ രോഗികൾക്ക് ആൻജിയോഗ്രാം പരിശോധന സൗജന്യമായി നൽകുന്ന ‘ഹൃദയസ്പർശം’ പദ്ധതി അവതരിപ്പിച്ച് വി.പി.എസ് ലേക്ഷോർ ആശുപത്രി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആൻജിയോഗ്രാം പരിശോധന നടത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് വി.പി.എസ് ലേക്ഷോറിന്റെ ‘ഹൃദയസ്പർശം’ പദ്ധതി.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയി നിർവഹിച്ചു. ......
കൊച്ചി: 2047 ൽ വികസിതവും പുരോഗമനാത്മകവുമായ രാജ്യമായി ഇന്ത്യ മാറുന്നതിൽ മുഖ്യപങ്ക് വഹിക്കാൻ സ്കൂളുകൾ സജ്ജമാക്കാൻ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒഴിവാക്കലുകളും പുതിയ തുടക്കവും സുസ്ഥിരതയും അനിവാര്യമാണെന്ന് വിലയിരുത്തി സങ്കല്പ് 2047 ദേശീയ വിദ്യാഭ്യാസ സെമിനാർ സമാപിച്ചു. സാങ്കേതികവിദ്യകൾ അനുദിനം വികസിപ്പിക്കുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസരീതികളും പാഠ്യപദ്ധതികളും മൂല്യനിർണയവും നവീകരിക്കണമെന്നും സെമിനാറിൽ വിദഗ്ദ്ധർ നിർദ്ദേശിച്ചു.നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും സംയുക്തമായാണ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്.നിലവിൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് വികസിതരാജ്യമെന്ന ദേശീയലക്ഷ്യലക്ഷ്യം 2047ൽ കൈവരിക്കുമ്പോൾ യുവാക്കളായി മാറുക. ......
ഒമാൻ: ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ കരുത്തരായ മുംബൈയെ ഒരു വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ......
കൊച്ചി : പോലീസ് വകുപ്പ് പിടിച്ചെടുത്ത തൊണ്ടി മുതലുകൾ തങ്ങളുടെ പ്ലോട്ടിൽ നിക്ഷേപിച്ചതോടുകൂടി പ്രതിസന്ധിയിലായ കുടുംബത്തിന് ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ ഇടപെടൽ ആശ്വാസമായി. വല്ലാർപാടം രാജ്യാന്തര ടെർമിനലിൽ റെയിൽവേയുടെ നിർമ്മാണത്തിനു വേണ്ടി പൊന്നാരിമംഗലത്ത് നാലര സെൻറ് ഭൂമിയും വീടും വർഗീസ് 2008 ൽ ബദൽ സംവിധാനങ്ങൾ ഇല്ലാതെ വിട്ടുകൊടുത്തിരുന്നു. മൂലംമ്പിള്ളി പാക്കേജ് പ്രകാരം മുളവുകാട് കാട്ടാത്ത് കടവിൽ പോലീസ് സ്റ്റേഷന് സമീപം 5 സെൻറ് ഭൂമിയുടെ പട്ടയം മറ്റു പതിമൂന്ന് കുടുംബങ്ങളോട് ഒപ്പം വർഗീസിന് 2009ൽ സർക്കാര് അനുവദിച്ചിരുന്നു. വീട് നിർമ്മിക്കുവാൻ മുളവുകാട് പഞ്ചായത്ത് 2015 ൽ പ്ലാൻ പാസാക്കി നൽക്കിയെങ്കിലും ചതുപ്പ് സമാനമായ ഭൂമി ആയതുകൊണ്ട് ഭവനം നിർമ്മിക്കാൻ കഴിഞ്ഞില്ല. ......
പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പോലീസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.
ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പോലീസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദ്ദേശത്തിലുണ്ട്. ......